പന്തക്കൽ വില്ലേജിൽ ഗൃഹ കേന്ദ്രീകൃത ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി
മൂലക്കടവ്: പന്തക്കൽ വില്ലേജിലെ വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. കാരുണ്യ പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി, മാഹി ചൈൽഡ് ലൈൻ, മാഹി മഹാത്മ ഗാന്ധി കോളേജ് പി.ജി വിദ്യാർഥികൾ എന്നിവർ ചേർന്നാണ് ബോധവത്കരണ പരിപാടി നടത്തിയത്. ഒന്നാം ഘട്ടമായി പന്തക്കൽ വില്ലേജിലെ 2000-ഓളം വീടുകളിൽ കയറിയിറങ്ങി ബോധവത്കരണം പൂർത്തിയാക്കും. ആദ്യദിവസം നൂറോളം വീടുകളിൽ സന്ദർശനം നടത്തി.
നാലു തറയിലെ അധ്യാപകൻ സജീന്ദ്രൻ്റെ വീട്ടിൽ തുടങ്ങിയ ബോധവത്കരണം മുൻ എം.എൽ.എ. ഡോ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.പി ശിവദാസൻ, കെ.വത്സകുമാർ,
സവിത ദിവാകർ, പി.പി. ഇന്ദിര എന്നിവർ നേതൃത്വം നൽകി.

Post a Comment