ലൈബ്രറിയിലേക്ക് ജീവചരിത്ര ബുക്ക് നല്കി
മാഹി ജവഹർ ലാൽ നെഹ്‌റു ഗവണ്മെന്റ് ഹെയർ സെക്കന്ററി സ്കൂൾ ലൈബ്രറിയിലേക്ക് മാഹി സി. എച്ച് സെന്റർ നൽകുന്ന ഇ.അഹമ്മദ് സാഹിബിന്റെ ജീവചരിത്ര ബുക്ക് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തൊണ്ടന്റവിടയിൽ നിന്നും വൈസ് പ്രിൻസിപ്പൽ എം. എം തനൂജ ടീച്ചർ ഏറ്റുവാങ്ങി.
ചടങ്ങിൽ എ. വി യൂസഫ് അധ്യക്ഷത വഹിച്ചു.
എ. കെ ഇബ്രാഹിം, ഇ. കെ മുഹമ്മദ് അലി,മുഹമ്മദ് ഇഫ്തിയാസ്, ഹെഡ്‌മിസ്ട്രസ് ലളിത ടീച്ചർ, സീനിയർ ലക്‌ചറർ കെ പ്രേമാനന്ദൻ, എ പി റഹീം, സ്റ്റാഫ് സെക്രട്ടറി വി. കെ ഷമിന, നംഷീർ.കെ,അജ്മൽ നിയാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു,
അഹ്‌മദ് ഷഫീഖ് മാഷ് ചടങ്ങിൽ നന്ദി പറഞ്ഞു.
Post a Comment