അസീസ് മാഹിയുടെ വന ചിത്രപ്രദർശനം: ലയൺസ് ക്ലബ്ബുകൾ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകണം -ഡിസ്ട്രിക്ട് ഗവർണ്ണർ
ന്യൂമാഹി മലയാളഗ്രാമത്തിൽ നടക്കുന്ന വന ചിത്രപ്രശദർശനത്തിലുള്ള ഫോട്ടോകൾ വാങ്ങി ഓരോ ലയൺസ് ക്ലബ്ബും മലബാർ കാർസർ സെൻ്ററിലെ ശിശു വിഭാഗത്തിന് നൽകുന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.പി.സുധീർ അഭ്യർഥിച്ചു. അദ്ദേഹം മൂന്ന് ചിത്രങ്ങൾ വാങ്ങുകയും ചെയ്തു.
അസീസ് മാഹിയുടെ വന്യ ജീവി ചിത്ര പ്രദർശനത്തിൻ്റെയും മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനത്തിൻ്റെയും ഭാഗമായി അഞ്ചാം ദിവസം നടന്ന കാടനുഭവങ്ങൾ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടന്ന സെമിനാറിൽ വന്യ ജീവി ഫോട്ടോഗ്രാഫർ ശബരി ജാനകി വിഷയം അവതരിപ്പിച്ചു.
ഡോ. വിജേഷ് അടിയേരി അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി എം.ബാലകൃഷ്ണൻ,
പി.സി.ദിവാനന്ദൻ, മിനി പി.നായർ, ബെന്നി മാത്യൂസ്, എ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 12 ന് രാവിലെ 10.30
Post a Comment