o മലബാർ കാൻസർ സെൻ്റർ ശിശു വിഭാഗത്തിന് സഹായം: വി.എൻ.പി.സ്കൂൾ എൻ.എസ്.എസും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി
Latest News


 

മലബാർ കാൻസർ സെൻ്റർ ശിശു വിഭാഗത്തിന് സഹായം: വി.എൻ.പി.സ്കൂൾ എൻ.എസ്.എസും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി



മലബാർ കാൻസർ സെൻ്റർ ശിശു വിഭാഗത്തിന് സഹായം: വി.എൻ.പി.സ്കൂൾ എൻ.എസ്.എസും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി





ന്യൂമാഹി : വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിയുടെ വന ചിത്രപ്രദർശനത്തിലുള്ള ഫോട്ടോ വാങ്ങി എൻ.എസ്.എസ് വളണ്ടിയർമാരും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടക്കുന്ന പ്രദർശനത്തിൽ നിന്നാണ് ചിത്രം വാങ്ങിയത്.

പ്രദർശനത്തിനത്തിലുള്ള വന ചിത്രങ്ങൾ വില്പന നടത്തുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനം മലബാർ കാൻസർ സെൻ്ററിലെ ശിശു വിഭാഗത്തിനാണ് നൽകുന്നത്. പള്ളൂർ വി.എൻ.പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് ക്ലബ്ബും എൻ.എസ്.എസും ചേർന്ന് വിദ്യാർഥികളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് ഫോട്ടോ വാങ്ങിയത്. എൻ.എസ്.എസ്. കോർഡിനേറ്റർ കെ.കെ.സ്നേഹപ്രഭ, എൻ.എസ്.എസ്.വളണ്ടിയർമരായ അളകനന്ദ ബിജു, കെ.സായ് പ്രിയ, പി.പി. നിഹ, വർഷ ബാബുരാജ് എന്നിവർ സംഘാടകരായ രാജേഷ് വി.ശിവദാസ് എന്നിവരിൽ നിന്നും ചിത്രം ഏറ്റുവാങ്ങി.

ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് ചിത്രങ്ങൾ വില്പന നടത്തുന്നത്.

Post a Comment

Previous Post Next Post