വിളംബര ജാഥ സംഘടിപ്പിച്ചു.
മയ്യഴിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ Caveliers De Mahe എന്ന സംഘടന ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ ഉത്ഘാടന ദിവസത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു..
ഇന്ന് കാലത്ത് മാഹി പള്ളി പരിസരത്തു നിന്നു ആരംഭിച്ച് വില്യാപ്പള്ളിയിലും തിരിച്ചു മായി നടത്തിയ വിളംബര ജാഥ മയ്യഴിയിലെ പ്രമുഖ ഫുട്ബാൾ താരവും മുൻ സന്തോഷ് ട്രോഫി താരവുമായ അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ഉമേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു..
ചടങ്ങിൽ അഡ്വ.ടി.അശോക് കുമാർ, എ.സുധീഷ് കുമാർ, ഹർഷാദ്.ഇ, എ.രാജേന്ദ്രൻ, വികാസ്, ശ്രീകുമാർ ഭാനു, സിയോണ പി.കെ, ഇഷാൻ, മൈക്ക എന്നിവർ സംബന്ധിച്ചു.


Post a Comment