o കേരളോത്സവം സമാപിച്ചു
Latest News


 

കേരളോത്സവം സമാപിച്ചു




കേരളോത്സവം സമാപിച്ചു



ന്യൂമാഹി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 സമാപിച്ചു. നവംബർ 18,19,20 തീയതികളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കായിക മത്സരങ്ങൾ, രചന മത്സരങ്ങൾ, കലാ മത്സരങ്ങൾ എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഞായറാഴ്ച വൈകുന്നേരം 5 ന് ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഓപ്പൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന സമാപന സമ്മേളനം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു.  പത്തായത്ത് അംഗവും സംഘാടക സമിതി ചെയർമാനുമായ ടി.എ. ഷർമിരാജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ.എസ് ഷർമിള സമ്മാന ദാനം നിർവഹിച്ചു.  എം.കെ ലത, മാണിക്കോത്ത് മഗേഷ്, കെ. വത്സല, കെ.പി ലീല, കെ.വിനീഷ്, സംഘാടക സമിതി കൺവീനർ വി.എം സുബിൻ, അസി. സെക്രട്ടറി ആർ.അരുൺ ജിതേഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post