ഭാരവാഹികളെ തിരഞ്ഞെടുത്തു
മാഹി കോ: ഓപ്പറേറ്റിവ് ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മാഹി വ്യാപാരി വ്യവസായി എകോപന സമിതിയുടെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം കെ കെ അനിൽ കുമാറിനെ ചെയർമാനായും ഷാജു കാനത്തിലിനെ ജനറൽ സെക്രട്ടറിയായും ഒ സി വിനോദിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി പായറ്റ അരവിന്ദൻ ഷാജി പിണക്കാട്ട് സെക്രട്ടറിമാരായി ടി എം സുധാകരൻ കെ കെ ശ്രീജിത്ത് എന്നിവരെയും 15 അംഗ സെൻട്രൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കെ കെ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു ചർച്ചയിൽ മാഹി മേഖല ഒരു നിക്ഷേപ സൗഹൃദ വിപണിയാക്കാൻ തടസ്സം നിൽക്കുന്ന സ്റ്റേറ്റ് GST ഓഫീസർമാരുടെയും മാഹി നഗരസഭാധികൃതരുടെയും നിലപാടുകളിൽ യോഗം ശക്തമായി പ്രതിഷേധം രേഖപെടുത്തി ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ വരുന്ന ഡിസംബർ അവസാന വാരത്തിൽ ശക്തമായ പ്രക്ഷോഭം നടത്തുവാനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. ഷാജു കാനത്തിൽ നന്ദി പറഞ്ഞു.

Post a Comment