o മാഹി മേഖല 2022 - 23 ശാസ്ത്ര മേളയ്ക്ക് തുടക്കം കുറിച്ചു*
Latest News


 

മാഹി മേഖല 2022 - 23 ശാസ്ത്ര മേളയ്ക്ക് തുടക്കം കുറിച്ചു*

 *മാഹി മേഖല   2022 - 23  ശാസ്ത്ര മേളയ്ക്ക് തുടക്കം കുറിച്ചു* 



മാഹി:മാഹി മേഖല ശാസ്ത്ര മേളയ്ക്ക് പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.



23, 24, 25 തീയ്യതികളിലായി നടക്കുന്ന ശാസ്ത്രമേളയിൽ മാഹി മേഖലയിലെ ഗവൺമെന്റ് - സ്വകാര്യ സ്ക്കൂളുകളിലെ പ്രൈമറിതലം മുതൽ ഹയർസെക്കണ്ടറി തലം വരെയുള്ള 31 സ്കൂളുകളിൽ നിന്നായി 195 വിദ്യാർത്ഥികളും

3 അധ്യാപകരും  പങ്കെടുത്തു.

മേളയോടനുബന്ധിച്ച് ശാസ്ത്ര ക്വിസും നടന്നു.



മാഹി റീജ്യണൽ ശിവ് രാജ് മീണ  അധ്യക്ഷത വഹിച്ചു.കെ പി ഹരീന്ദ്രൻ [എ ഡി പി സി ] , ജി ടി ഒ ജനറൽ സെക്രട്ടറി എം കെ സകിത, ജി എസ് ടി എ ജനറൽ സെക്രട്ടറി കെ വി മുരളീധരൻ, സ്കൂൾ പി ടി എ എസ്ക്യൂട്ടീവ് മെമ്പർ മുനവർ വി. പി എന്നിവർ ആശംസകൾ നേർന്നു.



വിദ്യാഭ്യാസ മേലധ്യക്ഷൻ പി ഉത്തമരാജ് സ്വാഗതവും, വി എൻ പുരുഷോത്തമൻ വൈസ് പ്രിൻസിപ്പൽ കെ ഷീബ നന്ദിയും പറഞ്ഞു.


ശാസ്ത്ര മേള  25 ന്   സമാപിക്കും




Post a Comment

Previous Post Next Post