o ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങാവാൻ നന്മ ചാലഞ്ച്
Latest News


 

ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങാവാൻ നന്മ ചാലഞ്ച്

 ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങാവാൻ നന്മ ചാലഞ്ച്







ന്യൂമാഹി: ഡയാലിസിസ് ചെയ്യുന്ന നിർധനരായ വൃക്കരോഗികൾക്ക് കൈത്താങ്ങാവാൻ ന്യൂമാഹി എം.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ജൂണിയർ റെഡ്ക്രോസ് യൂണിറ്റ് ധനസമാഹരണം തുടങ്ങി. നന്മ ചാലഞ്ച് എന്ന പേരിൽ വിദ്യാർഥികളിൽ നിന്നും ഒരു രൂപ മുതലുള്ള സംഖ്യ സമാഹരിച്ചാണ് രോഗികൾക്ക് ധനസഹായം നൽകുന്നത്..

സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് പി.പി. അബുബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.ജെ.ആർ.സി. കോർഡിനേറ്റർ പി.എം. സുധീഷ് അധ്യക്ഷത വഹിച്ചു. ആദ്യധനസമാഹരണം വിദ്യാർഥി പി. നഫീസത്തുൽ മിസ് രിയയിൽ നിന്നും പ്രഥമാധ്യാപകൻ ഒ. അബ്ദുൾ അസീസ് സ്വീകരിച്ചു. എൻ.വി.അജയകുമാർ, ജെ.ആർ.സി. കാഡറ്റ് റിദ ഫാത്തിമ, മദർ പി.ടി.എ പ്രസിഡൻറ് സി.കെ. റസിയ, അധ്യാപകൻ കെ.അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post