മാഹി മേഖലാ ചിത്രരചന മത്സരം : 600 കുട്ടികൾ പങ്കെടുത്തു -സ്വാനിക് കൃഷ്ണൻ മികച്ച ചിത്രകാരൻ
മാഹി: മാഹി തിലക് മെമ്മോറിയൽ ക്ലബ്ബ് ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി മാഹി മേഖലാതലത്തിൽ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം ഉൾപ്പെടെ വിവിധ മത്സരങ്ങൾ നടത്തി. വിവിധ വിഭാഗങ്ങളിലായി ജെ.എൻ.സ്കൂൾ അങ്കണത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ 600 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മാഹി കേന്ദ്രീയ വിദ്യാലയയിലെ സ്വാനിക് കൃഷ്ണൻ മികച്ച ചിത്രകാരനായി.
രമേഷ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.എൻ.കോളേജ് അസോ. പ്രൊഫ. ടി.വി.ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പുതുച്ചേരി സർക്കാരിൻ്റെ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ച കെ.അജിത്ത് കുമാറിനെ ഉപഹാരം നൽകി ആദരിച്ചു. മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, കെ. ഹരീന്ദ്രൻ, ഷാജു കാനത്തിൽ, പി.പി.വേണുഗോപാൽ എന്നിവർ പ്രസംഗിച്
Post a Comment