o സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടന്നു.*
Latest News


 

സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടന്നു.*

 *സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടന്നു.*



അഴിയൂർ : ഡിസംബർ 17, 18, 19, തീയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി ഐ ടി യു അഴിയൂർ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കുഞ്ഞിപ്പള്ളി  മാഷ്റിക്ക് ഫെസ്റ്റിവൽ ഹാളിൽ വെച്ച് തൊഴിലാളി കുടുംബ സംഗമവും , പഴയ കാല ട്രേഡ് യൂണിയൻ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും നടന്നു.








എം ബി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സി ഐ ടി യു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

സി ഐ ടി യു ഏരിയ പ്രസിഡണ്ട് പി ശ്രീധരൻ ആശംസ പറഞ്ഞു.

പഴയ കാല ട്രേഡ് യൂണിയൻ പ്രവർത്തകരായ കെ കുഞ്ഞികൃഷ്ണൻ, മാളിയേക്കൽ ആണ്ടി, നാണു കോറോത്ത് പറമ്പത്ത്, ചിള്ളിപ്പറമ്പിൽ ശ്രീധരൻ , ടി സി രാധ എന്നിവരെ ആദരിച്ചു.


ഒ കെ ഷാജി സ്വാഗതവും

സുജിത്ത് പുതിയോട്ടിൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post