*അഴിയൂർ കക്കടവിലെ സംഘർഷം* *വധശ്രമത്തിന് കേസെടുത്തു.*
അഴിയൂർ : അഴിയൂർ കക്കടവ് കോറോത്ത് സ്ക്കൂളിന് സമീപത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെ സംഘർഷമുണ്ടായത്.
നിർദ്ദിഷ്ട ബൈപ്പാസ് റോഡിൽ വാഹനങ്ങൾ അനധികൃതമായി പ്രവേശിക്കുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർത്തിൽ തലയ്ക്കും , കൈക്കും സാരമായി പരിക്കേറ്റ ഇ കെ കെ കമ്പനി സെക്യൂരിറ്റി ജീവനക്കാരനും, മുൻ സൈനികനുമായ കക്കടവിലെ തച്ചിലേരി സരോമണിയിലെ സമനീഷ് [40] , അനുജൻ ജിഷ്ണു [30] , എന്നിവരെ തലശ്ശേരി മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും,
അഴിയൂർ കല്ലറോത്ത് രമ്യ നിവാസിൽ രമീഷ് [33] നെ കുത്തേറ്റ നിലയിൽ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയിലും , സംജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
അഴിയൂർ മനയിൽ മുക്ക് പാട്യത്ത് ഹൗസിലെ കലേശി (44) നും , കണ്ണൂക്കര കിഴക്കേ വീട്ടിൽ അബിലാഷിനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഘർഷത്തിലുൾപ്പെട്ടവർക്കെതിരെ ചോമ്പാല പോലീസ് വധശ്രമത്തിന് കേസെടുത്തു.
നിർദ്ദിഷ്ട ബൈപ്പാസ് റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തി വാഹനമോടിച്ച് അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് അന്യ വാഹനങ്ങൾ റോഡിലേക്ക് കയറുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു.
തദ്ദേശീയരായ ചിലർ വാഹനവുമായി റോഡിലേക്ക് പ്രവേശിക്കുന്നത് ,പലപ്പോഴും സെക്യൂരിറ്റി ജീവനക്കാരുമായി വാക്തർക്കവും ഉടലെടുത്തിരുന്നു
Post a Comment