എൻ എച്ച് എം ജീവനക്കാർ ധർണ്ണാ സമരം നടത്തി.
മാഹി: എൻ എച്ച് എം ജീവനക്കാർക്ക്
ലഭിക്കേണ്ട ദീപാവലി ബോണസ് തുക, അഞ്ച് ശതമാനം വാർഷിക ഇക്രിമെൻ്റ്, സർക്കാർ വാഗ്ദാനം നൽകിയ 10,000 രൂപ എന്നിവയുടെ ഫയലുകൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മാഹി ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹി ഗവ.ആശുപത്രിക്ക് മുൻപിൽ എൻ എച്ച് എം ജീവനക്കാർ ധാർണ്ണ നടത്തി.
ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സെകട്ടറി കെ .എം പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ. എൻ. ടി . യു . സി ദേശീയ നിർവ്വാഹക സമിതി അംഗം കെ.ഹരിന്ദ്രൻ ധർണ്ണാ സമരം ഉൽഘാടനം ചെയ്തു
കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻസ് ട്രഷറൽ അനിൽകുമാർ , NHM സെക്രട്ടറി സപ്ന കെ.മോഹനൻ ടി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഇതേ വിഷയത്തിൽ പുതുച്ചേരിയിൽ സെന്റർഫെഡറേഷന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരമാണ് നടക്കുന്നത്

Post a Comment