അദ്ധ്യാപക അവാർഡ് ജേതാവ് കെ അജിത്ത് കുമാറിനെ ആദരിച്ചു
മാഹി: പുതുച്ചേരി സർക്കാർ മികച്ച അദ്ധ്യാപക അവാർഡ് ജേതാവ് കെ അജിത്ത് കുമാറിനെ
എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ (ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂൾ മാഹി) ആദരിച്ചു. പ്രധാന അദ്ധ്യാപിക അണിമ പവിത്രൻ അധ്യക്ഷത വഹിച്ചു.ആർട്ടിസ്റ്റ് കെ കെ സനിൽകുമാർ, ജയിംസ് സി ജോസഫ്, അമൃത പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി പോൾ ഷിബു ഉപഹാരം സമർപ്പിച്ചു. വലിയ വീട്ടിൽ രേഖ, വി വിജയി, സനിദ എന്നിവർ നേതൃത്വം നൽകി.

Post a Comment