മാഹി ഗവ. എംപ്ലോയിസ് അസ്സോസിയേഷൻ വാർഷിക സമ്മേളനവും ആദര സമർപ്പണവും സംഘടിപ്പിച്ചു
മാഹി: മാഹി ഗവ. എംപ്ലോയിസ് അസ്സോസിയേഷൻ വാർഷിക സമ്മേളനവും കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻസ് പ്രഥമ ചെയർമാൻ കെ ഹരീന്ദ്രനും വിരമിച്ച പ്രവർത്തകർക്കുള്ള ആദരസമർപ്പണവും സംഘടിപ്പിച്ചു
മാഹി കോ- ഓപ്പറേറ്റീവ് ബി.എഡ് കോളേജിൽ വെച്ചു നടന്ന ചടങ്ങ് ഗവൺമെൻ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് പി പി ശാന്ത ശിവൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് യ ഉദ്ഘാടനം ചെയ്തു. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് കെ ഹരീന്ദ്രന് ആദരസമർപ്പണം നടത്തി. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തലശ്ശേരി താലൂക്ക് പ്രസിഡൻ്റ് പി പി ഹരിലാൽ മുഖ്യഭാഷണം നടത്തി.കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി കെ രാധാകൃഷ്ണൻ, മാഹി കോ-ഓപ്പ് ഇൻഫർമേഷൻ ടെക്നോളജി പ്രസിഡൻ്റ്
സജിത്ത് നാരായൺ, ഗവൺമെൻ്റ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് കെ പ്രശോഭ്, ഗവൺമെൻ്റ് എംപ്ലോയീസ് അസോസിയേഷൻ സിക്രട്ടറി ആദർശ് പി സുകുമാർ എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ബാങ്ക് പരിസരത്ത് നിന്നും ചെണ്ടമേളത്തിൻ്റെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ഘോഷയായോടെയാണ് ശ്രീ കെ ഹരീന്ദ്രനെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്.

Post a Comment