മാഹി സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാളിന് സമാപനം
ദക്ഷിണ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമായ സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവത്തിന്സമാപനം.സമാപന ദിനമായ ഇന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെനെറ്റോ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ പ്രദക്ഷിണവും തുടർന്ന് നാലു മണിയോടെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരു സ്വരൂപം രഹസ്യ അറയി യിലേക്ക് മാറ്റി. ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ നേതൃത്വം നൽകി. തുടർന്ന് 18 ദിവസം നീണ്ടു നിന്ന തിരുനാളിന് കൊടിയിറങ്ങി.





Post a Comment