o പൊന്നാനി കടപ്പുറത്ത് നിന്ന് അപകടത്തിൽ പെട്ട് കാണാതായ മത്സ്യ ബന്ധന വള്ളവും വലയും ന്യൂ മാഹിയിൽ കണ്ടെത്തി*
Latest News


 

പൊന്നാനി കടപ്പുറത്ത് നിന്ന് അപകടത്തിൽ പെട്ട് കാണാതായ മത്സ്യ ബന്ധന വള്ളവും വലയും ന്യൂ മാഹിയിൽ കണ്ടെത്തി*

 *പൊന്നാനി കടപ്പുറത്ത് നിന്ന് അപകടത്തിൽ പെട്ട് കാണാതായ മത്സ്യ ബന്ധന വള്ളവും വലയും ന്യൂ മാഹിയിൽ കണ്ടെത്തി*




തലശ്ശേരി∙ പൊന്നാനി കടപ്പുറത്ത് നിന്ന് അപകടത്തിൽ പെട്ട് കാണാതായ മത്സ്യ ബന്ധന വള്ളവും വലയും ന്യൂ മാഹി കടപ്പുറത്തു നിന്നു 12 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തി. കഴിഞ്ഞ 17ന് കാണാതായ മേരി മാത വള്ളവും വലയും  തലശ്ശേരി തീരദേശ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഭാഗികമായി തകർന്ന വള്ളം വൈകിട്ട് തലായി ഹാർബറിലെത്തിച്ചു.14ന് രാവിലെ 5 മണിക്ക്  തൃശൂർ ചേറ്റുവ കടപ്പുറത്ത് നിന്ന്  ഒഴുക്കുവല ഉപയോഗിച്ച് മീൻ പിടിക്കാൻ പോയതായിരുന്നു. 17ന് ശക്തമായ തിരയിൽ പെട്ട് തകർന്നു. 


തിരുവനന്തപുരത്തെ പാപ്പച്ചന്റെതാണ്  വള്ളം. ‘ഷിയ മോൾ' എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് ഉടമസ്ഥൻ ഉൾപ്പെടെ 5 തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്.  പൊന്നാനി തീരദേശ പൊലീസും മറൈൻ എഫോഴ്സ്മെന്റും വള്ളം കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ തകർന്ന ഒരു ഫൈബർ വള്ളം ഒഴുകുന്നുവെന്ന വിവരം കിട്ടി തലശ്ശേരി തീരദേശ പൊലീസ് എഎസ്ഐ നേവൽ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്. സിവിൽ പൊലീസ് ഓഫിസർ ഷിനിൽ വടക്കേക്കണ്ടി, ബോട്ട് സ്രാങ്ക് അംജിത്ത്, കോസ്റ്റൽ വാർഡൻമാരായ സരോഷ്, അഷ്റഫ്, നിരഞ്ജൻ  എന്നിവരുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post