മാഹി ആയുർവേദ കോളേജിൽ ദേശീയ ആയുർവേദ ദിനാഘോഷം എം എൽ എ ഉത്ഘാടനം ചെയ്തു.
ഏഴാമത് ദേശീയ ആയുർവേദ ദിനഘോഷങ്ങളുടെ ഭാഗമായി മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ
പൊതുജന സമ്മേളനം 21.10.200 രാവിലെ 10 മണിക്ക്
ബഹു. എം ൽ എ രമേശ് പറമ്പത് ഉത്‌ഘാടനം ചെയ്തു.
പ്രിൻസിപ്പൽ കുബേർ സംഘ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ .പവിത്രൻ ഡെപ്യൂട്ടി ഡയറക്ടർ, ജനറൽ ഹോസ്പിറ്റൽ മാഹി ആശംസകളും അർപ്പിച്ചൂ. തുടർന്ന് ആയുർവേദ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമ്മാനദാനവും നടത്തി . തുടർന്നു നടന്ന പൊതുജന ബോധവൽക്കരണ ക്ലാസ്സുകൾ ഡോ പുഷ്പറാണി, ഡോ വേദവ്യാസ് എന്നിവർ നയിച്ചു .
ഡോ. നിഖിൽ ചന്ദ്ര സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോ.സയ്യിദ് മുഹമ്മദ് ജലാലുദീൻ നന്ദിയും പറഞ്ഞു.
Post a Comment