എസ് ഡി പി ഐ ലഹരി വിരുദ്ധ കാംപയിൻ സംഘടിപ്പിച്ചു.
മാഹി: ഒക്ടോബർ 5 മുതൽ 31 വരെ എസ് ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തപ്പെടുന്ന ലഹരി വിരുദ്ധ കാംപയിൻ ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി പാലം പരിസരത്ത് നടന്നു. പരിസ്ഥിതി പ്രവർത്തകനും മാഹി മുനിസിപ്പൽ മുൻ കൗൺസിലറുമായിരുന്ന പള്ള്യൻ പ്രമോദ് ഒപ്പ് ചാർത്തി ഉത്ഘാടനം ചെയ്തു.എസ് ഡി പി ഐ ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ട് ലതീഫ് അധ്യക്ഷത വഹിച്ചു. മാഹി മണ്ഡലം പ്രസിഡണ്ട് മൻസൂർ പി, സെക്രട്ടരി ഉമ്മർ മാസ്റ്റർ, ട്രഷറർ അബ്ദുൽ അസീസ്, സാഇസ് ഉസൻ മൊട്ട എന്നിവർ സംസാരിച്ചു. കാമ്പയിൻ്റെ ഭാഗമായ ഒപ്പ് ചാർത്തൽ പരിപാടിയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
Post a Comment