ലഹരി വിരുദ്ധ ജാഥയും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.
അഴിയൂർ മുസ്ലീം യൂത്ത്‌ലീഗ് പൂഴിത്തല ശാഖയും, സി.എച്ച് ഗൈസ്ഹാജിയാർ പളളി ശാഖയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ ജാഥയും, ബോധവൽക്കരണ ക്ലാസ്സും, നാളെ ( 23- 10-22) വൈകുന്നേരം 4 മണിക്ക് അഴിയൂർ ചുങ്കത്ത് സംഘടിപ്പിക്കുന്നു.
ടി.ജി ഷെരീഫ് നയിക്കുന്ന ലഹരി വിരുദ്ധ ജാഥ സി.എച്ച് നഗറിൽ നിന്നും ആരംഭിച്ച് പൂഴിത്തല, ആസിയ റോഡ് വഴി ചുങ്കത്ത് സമാപിക്കും.
അഴിയൂർ ലീഗ്പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ അജ്മാൻ ഉൽഘാടനം ചെയ്യുന്ന ബോധവൽക്കരണ ക്ലാസ്സ്, എം.എസ്, എഫ് കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് റാഷിദ് സബാൻ മുഖ്യപ്രഭാഷണം നടത്തും.
Post a Comment