o പൂക്കോം ശ്രീചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം ധ്വജപ്രതിഷ്ഠ-നവീകരണ കലശ പ്രവർത്തി ഉദ്ഘാടനം 23 ന്*
Latest News


 

പൂക്കോം ശ്രീചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം ധ്വജപ്രതിഷ്ഠ-നവീകരണ കലശ പ്രവർത്തി ഉദ്ഘാടനം 23 ന്*

 *പൂക്കോം ശ്രീചോക്കിലോട്ട്  മൊയിലോം ശിവക്ഷേത്രം ധ്വജപ്രതിഷ്ഠ-നവീകരണ കലശ പ്രവർത്തി ഉദ്ഘാടനം 23 ന്* 



പാനൂർ:പൂക്കോം ശ്രീ ചോക്കിലോട്ട് പെരുമാളിന്റെ  നവീകരണ കലശവും ധ്വജ പ്രതിഷ്ഠയും  2024ാം വര്‍ഷത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ ശ്രേഷ്ഠ കാര്‍മ്മികത്വത്തില്‍ നടത്തുന്നതിന്റെ ഭാഗമായി ധ്വജപ്രതിഷ്ഠ നവീകരണ കലശ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സിനിമാതാരവും മുന്‍ എം.പി.യുമായ ശ്രീ ഭരത് സുരേഷ്‌ഗോപി 2022 ഒക്‌ടോബര്‍ 23 ന് ഞായറാഴ്ച വൈകുന്നേരം 7.30 ന് ക്ഷേത്രസന്നിധിയില്‍ വെച്ച് നിര്‍വ്വഹിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മഹാദേവ ദര്‍ശനത്തിനായി ആറ് പടികളെന്ന ആത്മീയ തത്വം ഉള്‍ക്കൊണ്ട് 2024 ലെ ധ്വജ പ്രതിഷ്ഠ നവീകരണ കലശംവരെയുള്ള കാലയളവില്‍ ക്ഷേത്ര പ്രധാനമായ 6 പ്രധാന പരിപാടികള്‍ ക്ഷേത്ര സന്നിധിയില്‍ നടത്തുന്നതിനായി ധ്വജപ്രതിഷ്ഠ നവീകരണ കലശാഘോഷ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 


ക്ഷേത്രത്തില്‍ 2022 ഒക്‌ടോബര്‍ 23,24 ദിവസങ്ങളിലായി ധ്വജപ്രതിഷ്ഠ നവീകരണ കലശ മാഹാത്മ്യം ഭക്തജന മനസ്സുകളിലേക്ക് എത്തിക്കുന്നതിനായി  ശിവപുരാണ സമീക്ഷ പ്രശസ്ത ആധ്യാത്മികാചാര്യന്‍ ഭാഗവത ചൂഢാമണി  പള്ളിക്കല്‍ സുനില്‍  നയിക്കുന്നു  



ഉപദേവ പ്രീതിക്ക് പ്രാധാന്യം നല്‍കിയുള്ള 4 പ്രധാന പരിപാടികളും 6ാമത്തെ പരിപാടിയായി ധ്വജപ്രതിഷ്ഠ - നവീകരണ കലശവും എന്ന ക്രമത്തിലാണ് സമയക്രമം ആസൂത്രണം ചെയ്തിട്ടുള്ളത്. 


ശിവപുരാണ സമീക്ഷയുടെ രണ്ടാം ദിവസമായ ഒക്‌ടോബര്‍ 24 ന് തിങ്കളാഴ്ച ദീപാവലി ദിനത്തില്‍ വൈകുന്നേരം 7.30 ന് നിയുക്ത ശബരിമല മേല്‍ശാന്തി ശ്രീ കൊട്ടാരം ജയരാമന്‍ നമ്പൂതിരിക്ക് പൂക്കോം ശ്രീ ചോക്കിലോട്ട് മൊയിലോം  ശിവക്ഷേത്ര സന്നിധിയില്‍ വെച്ച് സ്വീകരണം നല്‍കുന്നതാണ്. വാർത്താ സമ്മേളനത്തിൽ

നവീകരണ കലശാഘോഷ കമ്മിറ്റി പ്രസിഡണ്ട് സൗമ്യേന്ദ്രൻ കണ്ണം വെള്ളി, രാജീവ് ശ്രീപദം ,സി കെ രാഹുൽ ,എംകെ വിനോദ് കുമാർ ,കെ പി പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post