*ചോമ്പാല ഉപജില്ല ശാസ്ത്രോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി* .
മുതുവടത്തൂർ : ഒരാഴ്ചയായി നടന്നു വരുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഉജ്ജ്വല സമാപനം. ഗണിത മേള കല്ലാമല യു പി യിലും സാമൂഹ്യ ശാസ്ത്ര മേള പി.കെ മെമ്മോറിയൽ യു.പി യിലും ശാസ്ത്ര മേള ജി.ജി എച്ച് എസ് എസ് മടപ്പള്ളിയിലും പ്രവൃത്തി പരിചയ മേള നരിക്കുന്ന് യു.പി യിലും ഐ ടി മേള കെ ആർ എച്ച് എസ് എസിലുമാണ് നടന്നത്. സമാപന സമ്മേളനം എം ആർ വിജയൻ ഉദ്ഘാടനം ചെയ്തു.
ഗണിത മേളയിൽ എൽ പി, യു.പി വിഭാഗത്തിൽ നരിക്കുന്ന് യു.പിയും എച്ച് എസ് വിഭാഗത്തിൽ ജി വി എച്ച് എസ് എസ് മടപ്പള്ളിയും ഹയർ സെക്കണ്ടറിയിൽ കെ. കെ എം ജി വി എച് എസ് എസ് ഓർക്കാട്ടേരിയും ഓവറോൾ നേടി.
ശാസ്ത്ര മേളയിൽ എൽ പി വിഭാഗത്തിൽ ഒഞ്ചിയം എൽ പി യും യു.പി വിഭാഗത്തിൽ നരിക്കുന്ന് യു.പിയും എച്ച് എസ് വിഭാഗത്തിൽ ജി വി എച്ച് എസ് എസ് മടപ്പള്ളിയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ.കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയും ഓവറോൾ നേടി.
സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി വിഭാഗത്തിൽ ഏറാമല സെൻട്രൽ എൽ പി എസും യു.പി വിഭാഗത്തിൽ ജി.ജി എച്ച് എസ് എസ് മടപ്പള്ളിയും എച്ച് എസ് വിഭാഗത്തിൽ ജി ജി എച്ച് എസ് മടപ്പള്ളിയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ.കെ.എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയും ഓവറോൾ നേടി. പ്രവൃത്തിപരിചയമേളയിൽ എൽ പി, യു.പി വിഭാഗങ്ങളിൽ കല്ലാമല യു പി യും എച്ച് എസ് വിഭാഗത്തിൽ കെ.കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയും ഹയർ സെക്കണ്ടറിയിൽ ജി.വി.എച് എസ് എസ് മടപ് ള്ളിയും ഓവറോൾ നേടി. ഐ.ടി മേളയിൽ യു പി വിഭാഗത്തിൽ ബി ഇ എം യു.പി എസ് ചോമ്പാലയും എച്ച് എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജി.ജി എച് എസ് എസ് മടപ്പള്ളിയും ഓവറോൾ നേടി.
Post a Comment