o ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ്
Latest News


 

ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ്

 

ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ്



തലശ്ശേരി നഗരസഭ, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, ചൊക്ലി, പിണറായി, മുഴപ്പിലങ്ങാട്, ധർമടം വേങ്ങാട്, കൊലശേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പേരളശ്ശേരി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാർക്കായി ഒരു ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ് 29-10-2022ന് ശനിയാഴ്ച തലശ്ശേരി മുനിസിപ്പൽ ടൌൺ ഹാളിൽ വച്ചു നടത്തുകയാണ്, മേൽ പ്രദേശങ്ങളിലെ മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കേറ്റ് ഇതു വരെ ലഭിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്, ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺ ലൈൻ ആയി www.swavlambancard.gov.in എന്ന വെബ്സൈറ്റിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. സി എസ് സി, അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വന്തമായും രജിസ്റ്റർ ചെയ്യാം ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷി സർട്ടിഫിക്കേറ്റ് ഇല്ലാത്തവർ എത്രയും പെട്ടെന്ന് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്,ഓൺലൈൻ രജിസ്റ്റർ ചെയ്തവരെ മാത്രമേ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ കഴിയുകയുള്ളു എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു,രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട്‌ ക്യാമ്പിൽ വരുന്നവർ ഹാജരാക്കേണ്ടതാണ്

ക്യാമ്പ് ദിവസം രാവിലെ 8മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് കൃത്യം 10-30മണിക്ക് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ് ആയതിനാൽ 10-30മണിക്ക് മുൻപ് തന്നെ ക്യാമ്പിൽ എത്തി പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ് അതിനു ശേഷം വരുന്നവരെ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ സാധിക്കുന്നതല്ല,
ക്യാമ്പിൽ ഹാജരാക്കേണ്ട രേഖകൾ
1.ക്യാമ്പിൽ പങ്കെടുക്കുന്ന ബുദ്ധിപരമായ വൈകല്യം ഉള്ളവർ IQ പരിശോധിച്ച ആറു മാസത്തിനകം ഉള്ള റിപ്പോർട്ട്‌ ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്

2.കേൾവി പരമായ വൈകല്യങ്ങൾ ഉള്ളവർ ആറു മാസത്തിനകം എടുത്ത ഓഡിയോഗ്രാം റിപ്പോർട്ട്‌ ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്(ടെസ്റ്റ്‌ ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്നും എടുക്കണം )

3.മറ്റു വൈകല്യങ്ങൾ ഉള്ളവർ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സ രേഖകളും ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്.

4. ആധാർ കാർഡ്/തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.

5.ക്യാമ്പിലേക്കായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച പ്രിന്റ് ഔട്ട്‌ കൊണ്ടുവരേണ്ടതാണ്

മെഡിക്കൽ സർട്ടിഫിക്കേറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം മെഡിക്കൽ ബോർഡിൽ നിക്ഷിപ്തമാണ്.

ഈ ക്യാമ്പ് മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കേറ്റ് ഇല്ലാത്തവർക്ക് അത് ലഭ്യമാക്കുന്നതിനു വേണ്ടി മാത്രമുള്ള ക്യാമ്പ് ആണ്, permanant സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർ ക്യാമ്പിൽ പങ്കെടുക്കേണ്ടതില്ല.

UDID കാർഡിനായി അപേക്ഷിച്ചവർ ക്യാമ്പിൽ വരേണ്ടതില്ല അവർക്കുള്ള കാർഡ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉടനെ ലഭിക്കുന്നതാണ്

ക്യാമ്പ് സംബന്ധിച്ച സംശയനിവാരണത്തിന് താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ജില്ലാ കോർഡിനേറ്റർ
കേരള സാമൂഹ്യ സുരക്ഷാമിഷൻ
കണ്ണൂർ

Mob :-9072302566

Post a Comment

Previous Post Next Post