*സ്ലാബ് പൊട്ടിയത് ദുരിതമായി*
മാഹി: വാഹനത്തിരക്കേറിയ പള്ളൂർ - ഇരട്ടപ്പിലാക്കൂൽ
മെയിൻ റോഡിൽ സ്ലാബ് പൊട്ടി ഇളകിയത് കാൽനടയാത്രികർക്ക് ഭീഷണിയായി. ഇരട്ടപ്പിലാക്കൂൽ കവലയിൽ നിന്ന്
ചൊക്ലി ഭാഗത്തേക്ക്
പോകുന്ന
റോഡിൽ തുണിക്കടയുടെ മുൻഭാഗത്തെ
സ്ലാബ് ആഴ്ചകൾക്ക് മുൻപ് പൊട്ടിയത് മാറ്റാത്തതാണ് വാഹനങ്ങൾക്കും കാൽനടയാത്രികർക്കും ബുദ്ധി മുട്ടുണ്ടാക്കുന്നത്. കുട്ടികൾ ഉൾപ്പടെ കാൽനട യാത്ര ചെ
യ്യുന്ന നടപ്പാതയിലെ സ്ലാബ് നീങ്ങിപ്പോയത് കാണാതെ
ഓവുചാലിൽ രണ്ട് പേരുടെ കാൽ കുടുങ്ങിയതായും
കഴിഞ്ഞ ദിവസം കാർ കയറി ഇതേ
സ്ലാബ് തെറിച്ചു പോയതായും കാറിന്റെ അടിഭാഗം കേടു പറ്റിയതായും സമീപത്തെ വ്യാപാരികൾ പറഞ്ഞു.
വീതി കുറഞ്ഞ ഈ
റോഡിൽ എതിർ ദിശകളിൽ നിന്ന് വലിയ വാഹനങ്ങൾ എത്തിയാൽ കടന്ന്
പോകാൻ പ്രയാസ
പ്പെടുന്നതായി
ഡ്രൈവർമാരും പറഞ്ഞു.


Post a Comment