*പുതുച്ചേരി വിമോചന ദിനം*
*മന്ത്രി സായ് ജെ ശരവൺ കുമാർ ദേശീയപതാക ഉയർത്തും*
മാഹി: നവംബർ 1 പുതുച്ചേരി വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ ഒമ്പത് മണിക്ക് മാഹി കോളേജ് ഗ്രൗണ്ടിൽ പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി സായ് ജെ ശരവൺ കുമാർ ദേശീയ പതാകയുയർത്തും.
മാഹി മേഖലയിൽ യുവജന വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെരെ ബി.ജെ.പി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂലക്കടവിൽ നിന്ന് ആരംഭിക്കുന്ന ലഹരിമുക്ത റാലി നാളെ രാവിലെ 10 മണിക്ക് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഡിസംമ്പർ 11 ന് ചെമ്പ്രയിൽ നടക്കുന്ന ഗ്രാമ സംഗമത്തിന്റെ നിധിശേഖരണത്തിന്റെയും ക്ഷണ പത്രവിതരണ പരിപാടിയും ഉച്ചക്ക് 12 മണിക്ക് മന്ത്രി ഉത്ഘാടനം ചെയ്യും.

Post a Comment