*പി .എം.ശ്രീ.ഉസ്മാൻ ഗവ.ഹൈസ്കൂൾ ചാലക്കരയ്ക്ക് ഉന്നത വിജയം*
ഈ വർഷം NCC 1(p) Navel NCC puducherry നടത്തിയ A certificate പരീക്ഷയിൽ പി.എം.ശ്രീ.ഉസ്മാൻ ഗവ.ഹൈസ്കൂൾ ,ചാലക്കരയിലെ NCC cadets തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരിക്കുന്നു... പുതുച്ചേരി സംസ്ഥാനത്ത് ആകെ 480 ഇൽ പരം cadets പരീക്ഷ എഴുതിയതിൽ 1,2,3 റാങ്കുകൾ കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിലെ cadets ആണ്... കൂടാതെ ഈ വിദ്യാലയത്തിൽ നിന്നും A സർട്ടിഫിക്കറ്റ് പരീക്ഷ എഴുതിയ 24 കുട്ടികളിൽ 24 പേരും A grade നേടി മിന്നും വിജയം നേടിയിരിക്കുന്നു.
ശ്വേത.കെ.വി, വൈഗ.പി, അനുവർണ സനൂപ് എന്നിവർ ഒന്നും, രണ്ടും, മൂന്നും റാങ്കുകൾ കരസ്ഥമാക്കി. ഈ ഉന്നത വിജയം സാധ്യമാക്കിയ NCC ANO ആയ ശ്രീമതി. വിനീത.എം.എം.നും സ്കൂൾ അധികൃതർക്കും പോണ്ടിച്ചേരി NCC യൂണിറ്റ് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment