o മാഹി പള്ളി തിരുനാൾ : പന്തൽ കാൽനാട്ടു കർമ്മം നടത്തി
Latest News


 

മാഹി പള്ളി തിരുനാൾ : പന്തൽ കാൽനാട്ടു കർമ്മം നടത്തി

 മാഹി പള്ളി തിരുനാൾ : പന്തൽ കാൽനാട്ടു കർമ്മം നടത്തി



 


മാഹി: ദക്ഷിണ ഭാരതത്തിലെ പ്രഥമ തീർത്ഥാടനകേന്ദ്രമായ മാഹി സെയ്ന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാളിൻ്റെ ഭാഗമായി പന്തലിന്റെ കാൽനാട്ടുകർമ്മം നടത്തി. ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ കാൽനാട്ടുകർമ്മം നിർവഹിച്ചു. സഹവികാരി ഫാ. ഡിലു റാഫേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, പാരിഷ് കൗൺസിലിലെയും ആഘോഷ കമ്മിറ്റിയിലെയും ഭാരവാഹികളും അംഗങ്ങളും ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു.  ഒക്ടോബർ 5 മുതൽ 22 വരെ 18 ദിവസം നീണ്ടു നില്കുന്നതാണ് മയ്യഴിയമ്മയുടെ തിരുനാൾ.

Post a Comment

Previous Post Next Post