കലാഗ്രാമത്തിൽ ഓണം ആഘോഷിച്ചു.
മാഹി .ഓണക്കാല കളികളേയും, കലകളേയും കോർത്തിണക്കി മലയാള കലാഗ്രാമത്തിൽ ഓണം ആഘോഷിച്ചു.
അഡ്മിനിസ്ട്രേറ്റർപി.ജയരാജൻ്റെ അദ്ധ്യക്ഷതയിൽ പ്രമുഖ ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു.പ്രശാന്ത് ഒളവിലം, എം.ആർ.വിനോദ് , ചാലക്കര പുരുഷു, രാഹുൽ സംസാരിച്ചു.
സമൃദ്ധമായ ഓണസദ്യയുമുണ്ടായി.
വെൽഫെയർ അസോസിയേഷൻ ഓണം ആഘോഷിച്ചു.
ഓണം ആഘോഷിച്ചു
മാഹി: കുഞ്ഞിപ്പുരമുക്ക് മഹാത്മാ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണം ആഘോഷിച്ചു.കസ്തൂർബാ ഗാന്ധി ഗവ: ഹൈസ്ക്കൂളിൽ നടന്ന ആഘോഷ പരിപാടികൾ സി.കെ.പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ .എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ കമ്മീഷണർ വി.സുനിൽകുമാർ മുഖ്യ ഭാഷണം നടത്തി. എം.പി.ശിവദാസ്, എം.മുസ്തഫ മാസ്റ്റർ, പ്രിയാ ജനാർദ്ദനൻ സംസാരിച്ചു.വിവിധ കലാ-കായിക പരിപാടികൾ അരങ്ങേറി.

Post a Comment