o അനുമോദിച്ചു
Latest News


 

അനുമോദിച്ചു

 

അനുമോദിച്ചു



അഴിയൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നൂറ് തൊഴിൽ ദിനം പൂർത്തികരിച്ചു തൊഴിലുറപ്പ് തൊഴിലാളികളെയും എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കോവിഡ് കാലത്ത് മികച്ച സേവനം നൽകിയ ആശാ വർക്കറെയും വാർഡ് മെമ്പർ അനിഷ ആനന്ത സദനത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ക്ഷേമ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ റഹിം പുഴക്കൽ പറമ്പത്ത്,അക്രെഡിറ്റഡ് എഞ്ചിനീയർ ഹർഷിന, ഓവർസിയർ രജ്ജിത്ത് എകൗണ്ടന്റ് വിജിഷ, വികസന സമിതി കൺവീനർ അബൂബക്കർ കടവിൽ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post