ദ്വിദിന സംസ്ഥാന തല വാസ്തു ശാസ്ത്ര സെമിനാർ നടത്തുന്നു
മാഹി: മാഹി വാസ്തുവിദ്യാനികേതനത്തിൻ്റെ ആഭിമുഖ്യത്തിൽ സപ്തംബർ 20, 21 തിയ്യതികളിൽ മാഹി സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന തല വാസ്തു ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു '
കാലത്ത് 10 മണിക്ക് വി.കെ.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും. ചെറുവള്ളി നാരായണൻ നമ്പൂതിരി മുഖ്യഭാഷണം നടത്തും.11' 30 ന് നടക്കുന്ന സെമിനാറിൽ ഡയറക്ടർ പി.വിജയൻ മോഡറേറ്ററായിരിക്കും. വാസ്തു ഗണിതത്തിൽ ജ്യോതിഷത്തിൻ്റെ പ്രാമാണികത എന്ന വിഷയം കെ.കെ.ശിവൻ അവതരിപ്പിക്കും. 'കൈ ക്കണക്കിലെ ബാല്യാ ദിയോഗങ്ങളുടെ ആനുകാലിക പ്രസക്തി 'യെക്കുറിച്ച് പ്രകാശൻ ആചാരിയും, വാസ്തുവിദ്യയുടെ പരിണാമവും ചരിത്രവും എന്ന വിഷയത്തിൽ ഡോ: സോമരാജ് രാഘവാചാര്യയും സംസാരിക്കും.
21 ന് കാലത്ത് 10 മണിക്ക് 'പ്രതിഷ്ഠാ ആധാരമാക്കിയു ള്ളദേവാലയ രൂപകൽപ്പന '
എന്ന വിഷയത്തിൽ എ.ബി.ശിവനും,, 'ദേവാലയത്തിലെ ഉപദേവതമാർ പ്രാകാരത്തിന് അകത്തും പുറത്തും ' എന്ന വിഷയത്തിൽ ചെറുവള്ളി നാരായണൻ നമ്പൂതിരിയും, ' ത്രികോണ സങ്കൽപം വാസ്തുവിദ്യയിൽ' എന്ന വിഷയത്തിൽ ഡോ: പി.വി. ഒനസേഫും സംസാരിക്കും. 'ദിശയുടെ പ്രാധാന്യവും, ശാലാവിധാനവും' എന്ന വിഷയത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും, 'അല്പക്ഷേത്രത്തിലെ ഗൃഹസ്ഥാനനിർണ്ണയം' എന്ന വിഷയത്തിൽ സതീശൻ ആചാരി കൊടുങ്ങല്ലൂരും സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ
വി.കെ.രാധാകൃഷ്ണൻ ,കെ.കെ.ബാലൻ, പി.പി.മൻമഥൻ, സി.പി.ശ്രീശൻ, സി.പി.രാധാകൃഷ്ണൻ ,, ചന്ദ്രൻ നാദാപുരം, എൻ.ബാലകൃഷ്ണൻ, കെ.പി.സുജാതൻ സംബന്ധിച്ചു.
പ്രവേശനം മുൻകൂട്ടിയോ തത്സമയ മോ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് 9747121247, 9495641516-

Post a Comment