"മോദി അറ്റ് ട്വന്റി ഡ്രീംസ്
മീറ്റ് ഡെലിവറി "
മാഹി :പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്തിലും കേന്ദ്രത്തിലുമായി ഭരണത്തിലിരുന്ന ഇരുപത് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഭാരതത്തിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ, അവയൊക്കെ രേഖപ്പെടുത്തിയ 21 പ്രമുഖരുടെ ലേഖനങ്ങൾ കോർത്തിണക്കി ചിട്ടപ്പെടുത്തിയ പുസ്തകത്തിന്റെ പ്രചരണാർത്ഥം ഇരട്ടപ്പിലാക്കുൽ മുനിസിപ്പൽ ഹാളിൽ സംഘടിപ്പിച്ച യോഗം ബിജെപി കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് ഉത്ഘാടനം ചെയ്തു.ഭാരത ചരിത്രം മോദിജിക്ക് മുൻപേയും, മോദിജിക്ക് ശേഷവും എന്ന് തിരുത്തിയെഴുതപ്പെടുമെന്ന് ശ്രീ എം ടി രമേശ് പറഞ്ഞു.
അങ്കവളപ്പിൽ ദിനേശൻ അധ്യക്ഷത വഹിച്ചു, പുതുച്ചേരി സംസ്ഥാന നേതാക്കളായ എസ് രവിചന്ദ്രൻ മോഹൻ കുമാർ ഡോ . കെ അരുൾ, ബി ഗോകുലൻ, ഷാജി, എന്നിവർ സംസാരിച്ചു. ജന. സിക്രട്ടറിമാരായ പ്രബീഷ്, തൃജേഷ്, മഹിളാമോർച്ച മണ്ടലം പ്രസി. ജീജ, എക്‌സിക്യൂട്ടീവ് അംഗം രാജേഷ് എന്നിവർ പൊന്നാടയണിയിച്ചു.കെ പി മനോജ് സ്വാഗതവും ഇ സുനിൽ നന്ദിയും പറഞ്ഞു

Post a Comment