യുവധാര കലാവേദി ഓണാഘോഷം
യുവധാര കലാവേദി - തട്ടോളിക്കര പടിഞ്ഞാറിന്റെ .ഓണാഘോഷം 2022 ന്റെ ഭാഗമായി 04/09/22 ന് പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കുമായി വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി. രാവിലെ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിനോദവും വിഞ്ജാനവും കൂട്ടിച്ചേർത്തു വിവിധ കായിക പരിപാടികളും സംഘടിപ്പിച്ചു. പരിപാടി പ്രദേശത്തെ മുഴുവൻ കുടുംബാംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വൈകുന്നേരം പൊതുജനങ്ങൾക്കായി സൗഹൃദ കമ്പവലി ഉൾപ്പെടെയുളള വിവിധ പരിപാടികളോടെയുളള ഓണാഘോഷം പ്രദേശവാസികൾക്ക് അനുഭവവേദ്യമായി.

Post a Comment