ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒഞ്ചിയം ഏരിയ സമ്മേളനത്തോടനുബന്ധിച് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
രുചിക്കൂട്ട് എന്ന പേരിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കൈനാട്ടിയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ആദ്യ വിതരണമായി ഈന്ത് പായസം മൊട്ടേമ്മൽ കൗസുവിനു നൽകി. ചടങ്ങിൽ കെ എസ് പ്രേമകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. വിജില അമ്പലത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ വി ലേഖ, ആലീസ് വിനോദ്, കെ എം സുഗത, എന്നിവർ സംബന്ധിച്ചു. വിവിധ വില്ലേജുകളിൽ നിന്നായി നൂറിലധികം വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിൽ ഉണ്ടായിരുന്നത്.

Post a Comment