o മാഹിയിൽ സ്വിഫ്റ്റ് ബസ്സിന് പൗരാവലി സ്വീകരണം നൽകി
Latest News


 

മാഹിയിൽ സ്വിഫ്റ്റ് ബസ്സിന് പൗരാവലി സ്വീകരണം നൽകി

 മാഹിയിൽ സ്വിഫ്റ്റ് ബസ്സിന് പൗരാവലി സ്വീകരണം നൽകി



മയ്യഴി :കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്ക് സർവ്വീസാരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ്


ബസ്സിന്, പൗരാവലിയുടെ ആഭിമുഖ്യത്തിൽ മാഹിയിൽ സ്വീകരണം നൽകി.മാഹിയിൽ നിന്ന് പുതുച്ചേരിക്കുള്ള പുതുച്ചേരി സർക്കാർ ബസ്സ് പിടിഡിസി,കാലപ്പഴക്കം ചെയ്തതിനാൽ പുതിയ ബസ്സനുവദിക്കണമെന്നാവശ്യപ്പെട്ട്,വർഷങ്ങളായി ,മാഹിയിൽ നിന്ന് മുഖ്യമന്ത്രിമാർക്കും,ലെഫ് ഗവർണ്ണർമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമായില്ല.കേരള സർക്കാർ ,ദീർഘ ദൂര യാത്രക്കായി ,പുതിയ സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസ് ആരംഭിച്ചപ്പോൾ പുതുച്ചേരിയിലേക്കും സർവ്വീസ് ആരംഭിക്കുകയായിരുന്നു .




 ഇന്ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ  ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു.    


മാഹി പള്ളി പരിസരത്ത് വെച്ച്   നല്കിയ സ്വീകരണത്തിന്  കെ.പി സുനിൽ കുമാർ , വി.ജയബാലു, ജിനോസ് ബഷീർ, സി.ടി വിജേഷ്, ഹാരിസ് പരന്തിരാട്ട്, സുരേന്ദ്രൻ ,മുഹമ്മദ് ഇഫ്തിയാസ്, എ വി യൂസഫ് , ഹംസ ഹാജി ശ്രീ കുമാർബാനു      എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post