o 1971- 73 വർഷത്തെ പ്രീ ഡിഗ്രി സെക്കന്റ് ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒത്തുചേർന്നു
Latest News


 

1971- 73 വർഷത്തെ പ്രീ ഡിഗ്രി സെക്കന്റ് ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒത്തുചേർന്നു

 

1971- 73 വർഷത്തെ പ്രീ ഡിഗ്രി സെക്കന്റ് ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒത്തുചേർന്നു



മാഹി കോളേജിലെ 1971- 73 വർഷത്തെ പ്രീ ഡിഗ്രി സെക്കന്റ് ഗ്രൂപ്പ് വിദ്യാർത്ഥികൾ 50 വർഷത്തിനു ശേഷം മാഹി തീർത്ഥ ഇന്റർ നേഷനൽ ഹോട്ടലിൽ ഒത്തുചേർന്നു. 30 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും പങ്കെടുത്ത  സംഗമം കെ.ബാലകൃഷ്ണൻ തുടക്കം കുറിച്ചു.  പ്രകാശ് മംഗലാട്ട് ഒത്തുചേരലിന്റെ നാൾ വഴികളും സ്വാഗതവും ആശംസിച്ചു. 

പ്രൊഫ.യതീന്ദൻ, ഡോ. ആൻറണി ഫെർനാണ്ടസ്, ഡോ. രാമചന്ദ്രൻ, ഡോ. കെ.പി. മോഹനൻ, പ്രൊഫ.നിർമല എന്നീ അദ്ധ്യാപകരെ ആദരിച്ചു. വി.കെ. വിജയൻ, രമേശ് , ചന്ദ്രി, ശാന്ത തുടങ്ങിയവർ കോളേജ് അനുഭവങ്ങൾ ഓർമ പുതുക്കി.എൻ മോഹനൻ പരിപാടികൾ നിയന്ത്രിക്കുകയും  കെ.രാജൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post