നാട്ടു നന്മയെ തൊട്ടുണർത്തി ചെമ്പ്രയുടെ പൊന്നോണം
തിരുവോണ നാളിൽ സെപ്റ്റമ്പർ 8 ന് എൽപി യുപി, ഹൈസ്കൂൾ വിഭാഗത്തിനായ് കലാകായിക മത്സരങ്ങൾ, പൊതു വിഭാഗത്തിനായ് വിവിധ ഇനം കലാ കായികമത്സരങ്ങൾ, സ്നേഹ പൂക്കളം തീർക്കൽ എന്നീ പരിപാടികളും രാത്രി 7 മണി മുതൽ അംഗൺവാടി പ്രവർത്തകർ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, സംഗീത ശിൽപ്പം ,തുടർന്ന് കേരള ഫോക്ക് ലോർ അക്കാദമിയുടെ സഹകരണത്തോടെ തവം ഗ്രാമവേദി കണ്ണൂർ അവതരിപ്പിക്കുന്ന നാട്ടരങ്ങ് എന്ന പരിപാടിയും അരങ്ങേറും

Post a Comment