മാനവ സൗഹൃദ സംഗമവും എസ്.എൻ.ഡി.പി.യൂണിയൻ ഓഫീസ് ഉദ്ഘാടനവും
മാഹി: മാഹിയിൽ ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് മാഹി എസ്.എൻ.ഡി.പി.യൂണിയൻ ഓഫീസ് ഉദ്ഘാടനവും മാനവ സൗഹൃദ സംഗമവും നടത്തുമെന്ന് എസ്.എൻ.ഡി.പി. മാഹി യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സപ്തമ്പർ 9 ന് മതമൈത്രി സന്ദേശ യാത്ര വൈ: 3 മണിക്ക് മാക്കുനി ഗുരു സന്നിധിയിൽ നിന്നുമാരംഭിച്ച് മാഹി മുൻസിപ്പൽ മൈതാനത്ത് സമാപിക്കും.
10ന് കാലത്ത് 10.30 ന് മാഹി യൂണിയൻ ഓഫീസ് മാഹി സ്പോട്സ് ക്ലബ് പരിസരത്ത് ശ്രീമദ് ഗുരുപ്രസാദ സ്വാമികൾ ( ശിവഗിരി മഠം) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ,
ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട്
മോഹനൻ പൊന്നമ്പത്ത്, ഗുരു ധർമ്മ പ്രചാരണസഭ ജോയിന്റ് രജിസ്ട്രാർ സി ടി അജയ കുമാർ എന്നിവർ ചടങ്ങിൽ സo സാരിക്കും.
11 മണിക്ക് മാനവമൈത്രി സമ്മേളനം രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും മുൻ ആഭ്യന്തര മന്ത്രി.ഇ വത്സരാജ്, മാഹി പള്ളി വികാരി ഫാദർവിൻസൻ്റ് പുളിക്കൽ, തലശ്ശേരി മാഹി ഖാസി ടി.എസ്.ഇബ്രാഹിം കുട്ടി മുസ്ല്യാർ,ഷറഫുദീൻ അഷറഫിയ, പൂഴിത്തല മഹല്ല് ഖാസി, ലളിതകലാ അക്കാദമി വൈ :ചെയർമാൻ എബി.എൻ ജോസഫ്, പ്രൊഫ: കെ.ഇ.ഇസ്മായിൽ, വടക്കൻ ജനാർദ്ദനൻ, എ.ദിനേശൻ, എ.വി.യൂസഫ് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ യൂണിയൻ ജനറൽ സിക്രട്ടറി സജിത് നാരായണൻ, പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ, അഡ്വ.പ്രസീന ശ്രീജിത്ത്,
കെ.പി.അശോക്, രാജേഷ് പി.ശിവദാസ്, എം.ശ്രീജയൻ എന്നിവർ സംബന്ധിച്ചു.

Post a Comment