o തെരുവ് നായ ശല്യം രൂക്ഷം: നഗരസഭ ഇടപെടണം*
Latest News


 

തെരുവ് നായ ശല്യം രൂക്ഷം: നഗരസഭ ഇടപെടണം*

 *തെരുവ് നായ ശല്യം രൂക്ഷം: നഗരസഭ ഇടപെടണം*



മാഹി: മയ്യഴി നഗരസഭയിൽപ്പെട്ട എല്ലാ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കയാണ്. ഇതിന് പരിഹാരം കാണാൻ മയ്യഴി നഗരസഭ ഇടപെടണം എന്ന് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.


വീടുകളിൽ നിന്നും പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. സ്കൂളിൽ പോവുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. അക്രമകാരികളായ നായകളും ഭ്രാന്തൻ നായകളും ഇവിടങ്ങളിൽ ചുറ്റി കറങ്ങി ആളുകളുടെ മേൽ ചാടി കയറുകയാണ്. അക്രമകാരികളും ഭ്രാന്തിളകിയതുമായ നായകളെ ഇല്ലാതാക്കാനും തെരുവിൽ പെറ്റുപെരുകുന്ന നായകളെ വദ്ധ്യങ്കരണത്തിന് വിധേയമാക്കാനും ആവശ്യമായ ക്രമീകരണങ്ങൾ എത്രയും പെട്ടെന്ന് ഏർപ്പെടുത്തണമെന്ന്


പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികളായ സത്യൻ കേളോത്ത്, അഡ്വ.ഏ.പി.അശോകൻ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, ശിവൻ തിരുവങ്ങാടൻ എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post