മർഹൂം ടി. എ. അസീസ്, സി. ഒ ടി. ഉമ്മർ സാഹിബ് അനുശോചന യോഗവും പ്രാർത്ഥന സദസ്സും സദസ്സും സംഘടിപ്പിച്ചു
മാഹി : മുസ്ലിം ലീഗ് നേതാവായിരുന്ന ചൊക്ലിയിലെ ടി. അബ്ദുൽ അസീസ് സാഹിബിന്റെ നിര്യാണത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസ്സും മുസ്ലിം ലീഗ് മാഹി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പ്രാർത്ഥനയ്ക്ക് പൂഴിത്തല മഹല്ല് ഖാസി അഷ്റഫിയ്യ അഷ്റഫ് നേതൃത്വം നൽകി.
എം എസ് എഫിനും യൂത്ത് ലീഗിനും ചൊക്ലിയിലും പരിസരപ്രദേശങ്ങളിലും വേരോട്ടം ഉണ്ടാക്കിയ നേതാക്കളിൽ ഒരാളാണ് ടി അബ്ദുൽ അസീസ് സാഹിബ് എന്ന് മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡണ്ട് ടി. കെ സുബൈർ സാഹിബ് അനുസ്മരിച്ചു. പ്രസിഡണ്ട് എ.വി. യൂസഫ് അധ്യക്ഷത വഹിച്ചു. ഇ കെ മുഹമ്മദലി, എം. എ. അബ്ദുൾ ഖാദർ, ഹംസ ഹാജി മുണ്ടോക്ക്, ഹനീഫ പന്ന്യന്നൂർ, നജീബ് മാസ്റ്റർ ഗ്രാമത്തി, അബ്ദുൽ കരീം ഈസ്റ്റ് പള്ളൂർ
തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഇസ്തിയാസ് സ്വാഗതവും സിദ്ദീഖ് പള്ളൂർ നന്ദിയും പറഞ്ഞു.

Post a Comment