o ഓഡിറ്റോറിയം സമർപ്പിച്ചു.*
Latest News


 

ഓഡിറ്റോറിയം സമർപ്പിച്ചു.*

 *ഓഡിറ്റോറിയം                                                                  സമർപ്പിച്ചു.*





അഴിയൂർ. GHSS ൽ 1971,72

വർഷങ്ങളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അര നൂറ്റാണ്ടിന് ശേഷം നടത്തിയ കുടുംബസംഗമത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക ഓഡിറ്റോറിയം സ്കൂളിന് സമർപ്പിച്ചു. കോഴിക്കോട് ജില്ല പ്രസിഡന്റ്‌ ശ്രീജശശി നാട മുറിച്ച് ഉൽഘാടനം നിർവഹിച്ചു. ഉദ്ഘടന പ്രസംഗത്തിൽ, ലഹരിവസ്തുക്കളുടെ പിടുത്തത്തിൽ പെടാതിരിക്കാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ജാഗ്രത കാണിക്കണമെന്ന് ആഹ്വാനം ചെയ്തു.നീണ്ട 50 കൊല്ലത്തിന് ശേഷം നടന്ന ഈ ഒത്തുചേരൽ അവിസ്മരണീയമായ ഒരു വലിയ സംഭവമാണെന്ന് പറഞ്ഞ ഹെഡ്‌മിസ്ട്രെസ് സുജാത ടീച്ചർ നിലവിലുള്ള വിദ്യാർഥികളോട് സദാചാരധാർമിക മൂല്യങ്ങൾ മുറുകെപ്പിടിക്കാനും മുതിർന്നവരെ ബഹുമാനിക്കാനും ആശംസപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. രാജൻ കൽഹാര അധ്യക്ഷത വഹിച്ച യോഗത്തിൽ P.M. ജാഫർ സ്വാഗതവും മീനാക്ഷി നന്ദിയും പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ നിഷ പുത്തൻപുരയിൽ, PTA പ്രസിഡന്റ്‌ നവാസ് നെല്ലോളി എന്നിവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post