പി കെ സുലൈമാൻ ഹാജി നിര്യാതനായി
ചൊക്ലി: മേനപ്രം ഖത്തർ മുസ്ലിം വെൽഫേർ അസോസിയേഷൻ, മേനപ്രം ജംഇയത്തുൽ ഇസ്ലാം സംഘം, മതിയമ്പത്ത് എം എൽ പി സ്കൂൾ മാനേജിംഗ് കമ്മറ്റി എന്നിയുടെ പ്രസിഡണ്ടും, എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപകരിൽ പ്രമുഖനും ഗവേണിംഗ് ബോഡി മെമ്പറും, വിദ്യാഭ്യാസ , സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന മേക്കുന്നിലെ പെരിഞ്ചേരിക്കണ്ടി സുലൈമാൻ ഹാജി (75) നിര്യാതനായി. ഖബറടക്കം നാളെ വെള്ളി രാവിലെ ഒമ്പത് മണി പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.പരേതരായ തൈപറമ്പത്ത് അബ്ദുള്ളയുടെയും കുഞ്ഞാമിയുടെയും മകനായ ഇദ്ദേഹം പഴയ കാല കോൺഗ്രസ് പ്രവർത്തകനും ഇൻകാസ് ഖത്തർ സ്ഥാപക നേതാവുമായിരുന്നു.
ഭാര്യ: മേക്കുന്നുമ്മൽ സഫിയ .മക്കൾ :ജാബിർ സുലൈമാൻ(ഇൻകാസ് ഖത്തർ തലശ്ശേരി മണ്ഡലം ട്രഷർ, മെഖ് വ ജനറൽ സെക്രട്ടരി ), ജുനൈദ് സുലൈമാൻ (ഖത്തർ)നു ഫൈൽ സുലൈമാൻ(സെക്രട്ടരി ചൊക്ലി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്). തസ്നി, ഹിബ .
മരുമക്കൾ: റുഫൈദ് (കൈവേലിക്കൽ), റമീസ (കുന്നുമ്മക്കര), ഷംന (വെള്ളാവൂർ), ഷഹല ( പുളിയനമ്പ്രം). സഹോദരങ്ങൾ: പി.കെ.യൂസഫ്,പി.കെ.ഖാസിം ഹാജി, കദീജ (മേനോക്കുന്നുങ്കണ്ടി) പരേതനായ പി.കെ.അസ്സു.
ഇദ്ദേഹത്തോടുള്ള ആദരസൂചകമായി മേക്കുന്ന് മതിയമ്പത്ത് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അനുശോചന യോഗം ഇന്ന് വെള്ളി വൈകുന്നേരം 4:30 ന് മേക്കുന്ന്' ശൗഖുൽ ഇസ്ലാം മദ്രസയിൽ ചേരും.
Post a Comment