* മാഹി വളവിൽ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനം പത്മശ്രീ മീനാക്ഷീയമ്മ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.*
മാഹി:വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ കന്നി സംക്രമ മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു. ക്ഷേത്ര സമിതി പ്രസിഡണ്ട് രഞ്ചിത്ത് പാറമ്മലിൻ്റെ അധ്യക്ഷതയിൽ കടത്തനാട് കളരി സംഘം ഗുരുക്കൾ പത്മശ്രീ മീനാക്ഷീ അമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു .
മുതിർന്ന പത്രപ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഫ്ളവേഴ്സ് ടോപ് സിംഗറിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദ് വിനോദിനെ ആദരിച്ചു.
തുടർന്ന് ഖേലോ ഇന്ത്യ മത്സരത്തിൽ പുതുച്ചേരി സംസ്ഥാനത്തിനുവേണ്ടി കളരിപ്പയറ്റിൽ ( മെയ്യ്പയറ്റ്, ചുവടുകൾ ) വെങ്കല മെഡലുകൾ ലഭിച്ച അശ്വിൻ അഭിലാഷ്, ദേവനന്ദ പി എന്നിവരെയും സഹകായിക താരങ്ങളെയും ഗുരുക്കന്മാരെയും ആദരിച്ചു.
എസ് എസ് എൽ സി ക്കും പ്ലസ് ടുവിനും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.
പി.രതീശൻ സ്വാഗതവും ,പ്രദീപ് കുമാർ വി നന്ദിയും പറഞ്ഞു

Post a Comment