മാഹി പള്ളിക്ക് സമീപം ബസ്സിടിച്ച് സ്ത്രീ മരണപ്പെട്ടു.
മാഹി:
മാഹി പള്ളിക്ക് സമീപം
റോഡ് മുറിച്ച് കടക്കുന്നതിനിടെ
ലിമിറ്റിഡ് സ്റ്റോപ്പ് ബസ്സിടിച്ച്
മഞ്ചക്കൽ സ്വദേശിനി മരണപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് ഒരു
മണിയോടെയാണ് സംഭവം
മാഹി പള്ളിയ്ക്ക് സമീപത്തു നിന്നും റോഡ് മുറിച്ച് കടക്കവേ
വടകര ഭാഗത്തു നിന്നും കണ്ണൂരേക്ക് പോകുന്ന
KL -13 - AR - 1177 കൃതിക
ബസ്സിടിച്ച് മഞ്ചക്കൽ സ്വദേശിനി നസ്ലിം ഷംസുദ്ദീൻ ആണ് മരണപ്പെട്ടത്.
അപകടം നടന്ന ഉടനെ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.
മഞ്ചക്കൽ അബുനിവാസിൽ
നസ്ളിം ഷംസുദ്ദീൻ (59) ആണ്
മരണപ്പെട്ടത്.
പരേതരായ കണ്ടോത്ത് അബു,റാബിയ എന്നിവരുടെ മകളാണ്.
പരേതനായ അത്താലക്കൽ (കുന്നോത്ത്) ഷംസുദ്ദീന്റെ ഭാര്യയാണ്.
മക്കൾ - നിഷീദ, ഫർസാന, ഫാറൂഖ്
മരുമക്കൾ - അബ്ദുള്ള, സെയിൻ, നസ്രീൻ.
Post a Comment