o ഓണ സംഗമം കുടുംബോത്സവമായി
Latest News


 

ഓണ സംഗമം കുടുംബോത്സവമായി

 ഓണ സംഗമം കുടുംബോത്സവമായി



മാഹി: മയ്യഴിയിലെ പ്രമുഖ തറവാടായ കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങളുടെ ഓണ സംഗമം ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂൾഓഡിറ്റോറിയത്തിൽ നടന്നു. തലമുറകളുടെ സംഗമം മുതിർന്ന അംഗം കെ.പി.ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ എം.മുസ്തഫ വിശിഷ്ടാതിഥിയായി. ഓണപ്പൂക്കളം, ഓണപ്പാട്ട്, തിരുവാതിര, വിവിധ കലാപരിപാടികൾ , ഓണക്കളികൾ തുടങ്ങിയവ അരങ്ങേറി.

കെ.പി.ശാന്ത, കെ.പി.ലക്ഷ്മണൻ, കെ.പി.രമേശൻ, രമേശൻ മഠത്തിൽ സംസാരിച്ചു.കെ.പി.സജീവൻ സ്വാഗതവും, ടി.ശശികുമാർ നന്ദിയും പറഞ്ഞു



Post a Comment

Previous Post Next Post