*നടുറോഡിൽ ഗുണ്ടാ വിളയാട്ടം*
*കോപ്പാലത്ത് പെട്രോളടിക്കാൻ വന്ന ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ചവനാക്കി*
പന്തക്കൽ : കോപ്പാലത്ത് കട കേന്ദ്രീകരിച്ച് ഗുണ്ടാ സംഘം വിളയാടുന്നു. ഇന്നലെ രാത്രിയിൽ കോപ്പാലത്ത് പെട്രോളടിക്കാൻ വന്ന ഓട്ടോ റിക്ഷാ ഡ്രൈവറെ ഗുണ്ടാ സംഘം മർദ്ദിച്ചവശനാക്കി.
തലശ്ശേരി സെയ്താർ പള്ളി കൊട്ടാരത്ത് വീട്ടിലെ അമീൻ ( 37 ) ആണ് മർദ്ദനമേറ്റത്
വീഡിയോ കാണാം
കോപ്പാലത്ത് ചായക്കട നടത്തുന്ന കതിരൂർ കുഞ്ഞൻ മഹേഷ് (44), ഇടയിൽ പീടികയിലെ വിചിത്രൻ ( 37 ), എന്നിവർ ചേർന്നാണ് മർദ്ദിച്ചത്.
നടുറോഡിൽ വെച്ച് സംഘം മറ്റൊരാളെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് മൊബൈലിൽ പകർത്തിയതിനാണ് അമീന് മർദ്ദനമേറ്റത് .
മർദ്ദനത്തിൽ പരിക്കേറ്റ അമീനെ പള്ളൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മഹേഷിന്റെ കട കേന്ദ്രീകരിച്ചു മദ്യപാനം നടക്കുന്നതായും , സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്.
ഇതിന് മുമ്പ് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ കേസിലും മഹേഷ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
പന്തക്കൽ എസ് ഐ പി.പി.ജയരാജ്, എ എസ് ഐ മനോജ് കുമാർ , ജിതേഷ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു.
ചായ കട കേന്ദ്രീകരിച്ച് വിലസുന്ന ഗുണ്ടാ സംഘത്തിനെതിരെയും , ഇത്തരം സാമൂഹ്യ വിരുദ്ധർക്ക് മദ്യപിക്കാൻ സൗകര്യമൊരുക്കിക്കൊടുക്കുന്ന ചായക്കടക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു

Post a Comment