എം കൃഷ്ണൻ സ്മാരക പ്രഥമ സഹകാരി പുരസ്‌കാരം രമേശൻ പാലേരിക്ക്
വടകര : കേരളത്തിലെ സഹകരണ മേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന സഹകാരിക്ക് വടകര കോ_ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ എം. കൃഷ്ണൻ സ്മാരക സഹകാരി പുരസ്‌കാരത്തിന് യു.എൽ.സി.സി.എസ്. ചേയർമാൻ രമേശൻ പാലേരി അർഹനായി. അന്തർദേശിയ സഹകരണ സംഘത്തിന്റെ ലോകറാങ്കിങ്ങിൽ ലോകത്തെ പ്രബല സഹകരണ സംഘങ്ങളെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തി ചേരാൻ യു.എൽ .സി.സി. എസിന് കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.
ഇതിന് നേതൃപരമായ വഹിച്ച പങ്കാണ് രമേശൻ പാലേരിയെ അവാർഡിന് അർഹനാക്കിയത്.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സെപ്‌റ്റംബർ 21 ന് രാവിലെ 10 മണിക്ക് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈദുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി സമ്മാനിക്കും. റൂറൽ ബാങ്ക് സ്ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്ന എം. കൃഷ്‌ണന്റെ സ്മരണയ്ക്കാണ് പുരസ്കാരം.
ബാങ്ക് ഭരണസമിതിയംഗങ്ങളായ സി. ഭാസ്കരൻ കൺവീനറും സി. കുമാരൻ, സോമൻ മുതുവന തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് അവാർഡു ജേതാവിനെ തിരഞ്ഞെടുത്തത്

Post a Comment