*ജൈവ വൈവിധ്യ ക്ലബ്ബുകൾ രൂപീകരിക്കും*
അഴിയൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൈവ വൈവിധ്യ ക്ലബ് രൂപീകരിക്കുന്നതിന് വിളിച്ചു ചേർത്ത ബന്ധപ്പെട്ട അധ്യാപകരുടെ യോഗത്തിൽ തീരുമാനമായി.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.ജൈവ വൈവിധ്യ ബോർഡ് ജില്ല കോർഡിനേറ്റർ മഞ്ജു കെ പി ജൈവ വൈവിധ്യ ക്ലബ് രൂപീകരണ നിർദേശങ്ങൾ വിശദീകരിച്ചു.
സെപ്റ്റംബർ 30 നകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാർഗരേഖ പ്രകാരം ജൈവവൈവിധ്യ ക്ലബ്ബ് രൂപീകരിച്ച് വിശദാംശം സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് ഇ-മെയിൽ അയക്കുവാനും പ്രസ്തുത ഫോറം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കുവാനും തീരുമാനിച്ചു. ഒക്ടോബർ 15 നകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജൈവവൈവിധ്യ ക്ലബ് പ്രതിനിധികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ ഇ,ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ പ്രകാശൻ പി കെ ,പ്രൊജക്റ്റ് അസിസ്റ്റന്റ് സഫീർ കെ കെ എന്നിവർ സംസാരിച്ചു

Post a Comment