ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് 56 -കാരൻ തൂങ്ങി മരിച്ചു
മാഹി : മാഹി വളവിൽ ഭരതൻ ഹയർ സെക്കണ്ടറി സ്ക്കൂളിന് സമീപം കണ്ണമ്പുഴ ഹൗസിലെ കെ ഒ മാത്യു ജോയ് [56] ആണ് ഇന്ന് വൈകീട്ട് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്.
മരിക്കുന്നതിന് തൊട്ടു മുൻപ് അദ്ദേഹത്തിന്റെ എഫ് ബിയിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
എഫ് ബി പോസ്റ്റ് കണ്ട് പൊതുപ്രവർത്തകരും പോലീസും സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മാഹി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്
പരേതരായ കെ ഒ തോമസിന്റെയും, കെ ടി സ്റ്റെല്ലയുടെയും മകനാണ്.
ഭാര്യ: കനക
സഹോദരങ്ങൾ: മേരി, സ്‌റ്റീഫൻ , നിർമ്മല (കൊച്ചുത്രേസ്യ), പോൾ പരേതനായ ആന്റണി .

Post a Comment