സ്ക്കൂൾ ലൈബ്രറിയിലേക്ക്
നൂറിലധികം പുസ്തകങ്ങൾ സമ്മാനിച്ച് എഴുത്തുകാരിയും , പരിസ്ഥിതി പ്രവർത്തകയുമായ സി കെ രാജലക്ഷ്മി
മാഹി : സെപ്റ്റംബർ 14 ഗ്രന്ഥശാലാദിനത്തോടനുബന്ധിച്ച് മാഹി ഗവ. മീഡിൽ സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സ്ക്കൂളിലെ ലൈബ്രറിയിലേക്കായി നൂറിലധികം പുസ്തകങ്ങൾ സി കെ രാജലക്ഷ്മി സമ്മാനിച്ചത്.
പുസ്തകങ്ങൾ രാജലക്ഷ്മിയിൽ നിന്നും സ്ക്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് കെ ഷമീജ് ഏറ്റുവാങ്ങി.
ഇന്നത്തെ തലമുറ പുസ്തകങ്ങളോട് അകൽച്ച പാലിക്കുന്നുവെന്നും, കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും , എങ്കിലേ നന്മയുള്ള ഒരു സമൂഹം ഉണ്ടാവുകയുള്ളുവെന്നും രാജലക്ഷ്മി പറഞ്ഞു.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആയുർവേദശിരോമണിയായ കരുണാകരൻ വൈദ്യരുടെയും , സാഹിത്യ ശിരോമണിയും ഹിന്ദി വിശാരദയുമായ ലക്ഷ്മിക്കുട്ടിപൊതുവാളസ്യാരുടെയും മകളായ രാജലക്ഷ്മി വിവാഹ ശേഷം മാഹിയിൽ എത്തിയതിന് ശേഷമാണ് എഴുത്തിലേക്കും വായനയിലേക്കും തിരിഞ്ഞത്.
സാമൂഹ്യ പ്രവർത്തകയായും,
പരിസ്ഥിതി പ്രവർത്തകയായും പ്രവർത്തിക്കുന്ന രാജലക്ഷ്മിയുടെ ശേഖരത്തിൽ എണ്ണമറ്റ പുസ്തകങ്ങളുണ്ട്.
അലമാരയിൽ സൂക്ഷിക്കുന്നതിനേക്കാളേറെ വളർന്നു വരുന്ന പുതു തലമുറയ്ക്ക് വായിക്കുവാനായി സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നല്കാനായതിന്റെ സന്തോഷത്തിലാണ് സി.കെ. രാജലക്ഷ്മി
അഡ്വ.ടി അശോക് കുമാർ , സ്ക്കൂൾ പി ടി എ പ്രസിഡണ്ട് രാജേഷ് ജോൺ , പ്രശസ്ത നർത്തക ലിസി മുരളി, രാസിത്ത് അശോകൻ , ലിബാസ് മങ്ങാട് എന്നിവർ പങ്കെടുത്തു

Post a Comment