o കേരളത്തെ തെരുവ് നായകൾ കടിച്ചു കീറുന്നു, അധികാരികൾ നിസ്സംഗത വെടിയുക: എസ്.ഡി.പി.ഐ
Latest News


 

കേരളത്തെ തെരുവ് നായകൾ കടിച്ചു കീറുന്നു, അധികാരികൾ നിസ്സംഗത വെടിയുക: എസ്.ഡി.പി.ഐ

 കേരളത്തെ തെരുവ് നായകൾ കടിച്ചു കീറുന്നു, അധികാരികൾ നിസ്സംഗത വെടിയുക: എസ്.ഡി.പി.ഐ



ന്യൂമാഹി:  കേരളത്തെ തെരുവ് നായകൾ കടിച്ചു കീറുന്നു, അധികാരികൾ നിസ്സംഗത വെടിയുക എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ ന്യൂമാഹി പഞ്ചായത്ത്‌ കമ്മിറ്റി ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവും പഞ്ചായത്ത്‌ ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരവും നടത്തി.



കുത്തിയിരിപ്പ് സമരം എസ്.ഡി.പി.ഐ തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ അഡ്വ: കെ.സി ഷബീർ ഉദ്ഘാടനം ചെയ്തു.  രാപ്പകൽ ഭേദമില്ലാതെ കേരളത്തിലെ തെരുവുകളിൽ നായകൾ സ്വൈര്യവിഹാരം നടത്തുകയാണെന്നും അധികാരികൾ മരുന്നു കമ്പനികൾ കൊഴുപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദ്യേഹം ചൂണ്ടിക്കാട്ടി.


എസ്.ഡി.പി.ഐ ന്യൂമാഹി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ ലത്തീഫ് അധ്യക്ഷത വഹിച്ചു.  പി.സി ഷായിസ് സ്വാഗതവും ട്രഷറർ ഷരീഫ് നന്ദിയും പറഞ്ഞു.


മനുഷ്യ ജീവന് തന്നെ ഭീഷണിയായ തെരുവ് നായകളെ നിയന്ത്രിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും ന്യൂമാഹി പഞ്ചായത്തിനെ തെരുവ് നായ ശല്യ വിമുക്തമാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനവും കൈമാറി.

Post a Comment

Previous Post Next Post